ന്യൂഡൽഹി: പഞ്ചാബിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നാല് മുൻമന്ത്രിമാർ അടക്കം മുതിർന്ന നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു.
മുൻമന്ത്രിമാരായ രാജ്കുമാർ വെർക, ബൽബീർ സിങ് സിദ്ദു, ഗുർപ്രീത് സിങ് കാങ്കർ, സുന്ദർ ശ്യാം അറോറ എന്നിവരാണ് ചണ്ഡിഗഡിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ ബിജെപി അംഗത്വമെടുത്തത്.
കോൺഗ്രസിൻറെയും ശിരോമണി അകാലിദളിൻറെയും മൂന്ന് മുൻ എംഎൽഎമാരും ബിജെപിയിലേയ്ക്ക് ചേക്കേറി. കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ സുനിൽ ഝാക്കർ നേരത്തെ ബിജെപിയിൽ ചേർന്നിരുന്നു.
കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ കുടുംബാംഗങ്ങൾ ഛണ്ഡീഗഡിൽവച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. കോൺഗ്രസ് ഹൈക്കമാൻഡിന് എതിരെ രൂക്ഷ വിമർശനം നടത്തിയ ശേഷം, കോൺഗ്രസിന് ഭാവിയില്ലെന്ന പ്രതികരണവുമായാണ് നേതാക്കൾ പാർട്ടിയുടെ പടിയിറങ്ങുന്നത്.