ഐആര്‍ടിസി വഴിയും മൊബൈല്‍ ആപ്പ് വഴിയും ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ എണ്ണം ഉയര്‍ത്തി റെയില്‍വേ

Advertisement


ന്യൂഡല്‍ഹി: ഐആര്‍ടിസി വഴിയും മൊബൈല്‍ ആപ്പ് വഴിയും യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാന്‍ കഴിയുന്ന ടിക്കറ്റുകളുടെ എണ്ണം ഉയര്‍ത്തി റെയില്‍വേ. യാത്രക്കാരുടെ സൗകര്യം പരിഗണിച്ചാണ് തീരുമാനം.

ഇനി മുതല്‍ ഇത്തരം സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രതിമാസം 12 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. നേരത്തെ ഇത് ആറായിരുന്നു. അതേസമയം ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള യൂസര്‍ ഐഡിയില്‍ നിന്ന് പ്രതിമാസം 24 ടിക്കറ്റ് വരെ ബുക്ക് ചെയ്യാനാകും. നേരത്തെ ഇത് 12 ആയിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവരിലൊരാളുടെ ആധാര്‍ വഴി വെരിഫൈ ചെയ്യുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.