69 ആപ്പുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഗൂഗിളിന് കത്തയച്ചു

Advertisement

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിന് ഇരയായവരുടെ അഭ്യര്‍ത്ഥന മാനിച്ച് 69 ആപ്പുകള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഗൂഗിളിനോട് ആവശ്യപ്പെട്ടു. സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതലയുള്ള സംസ്ഥാനത്തെ നോഡല്‍ അതോറിറ്റിയായ മഹാരാഷ്ട്ര സെന്റര്‍ മുഖേനയാണ് ഗൂഗിളിന് കത്തയച്ചത്.

ഉടനടി വായ്പ വാഗ്ദാനം ചെയ്യുന്ന മൊബൈല്‍ ആപ്പുകള്‍ വായ്പ എടുക്കുന്നവരില്‍ നിന്ന് പണം തിരിച്ച് പിടിക്കാന്‍ അനാശാസ്യ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതായുള്ള വ്യാപകമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

കോവിഡ് വ്യാപകമായതോടെ 1900ത്തിലേറെ ഓണ്‍ലൈന്‍ തട്ടിപ്പുകളുടെക്കുറിച്ചുള്ള പരാതികളാണ് മഹാരാഷ്ട്ര സൈബര്‍ സെല്ലിന് ലഭിച്ചത്. വായ്പാ ആപ്പുകള്‍ അമിതമായ പലിശ ചുമത്തുകയും പണം തിരിച്ച് പിടിക്കാന്‍ ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയുമാണ് പതിവ്. ഫോണില്‍ നിന്ന് ചോര്‍ത്തുന്ന വിവരങ്ങള്‍ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതുവരെ തുടര്‍ നടപടികള്‍ സ്വീകരിച്ച 376 പരാതികളില്‍ ഭൂരിഭാഗത്തിനും വായ്പ എടുക്കുന്നയാളുടെ ഫോട്ടോയോ വീഡിയോയോ മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തുന്ന റിക്കവറി ഏജന്റുമാരെക്കുറിച്ച് പരാമര്‍ശിക്കുന്നു,