ന്യൂഡൽഹി: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷൻ വിട്ടുപോകുമെന്ന പേടിയില്ലാതെ സുഖമായി ഉറങ്ങാം.
ലക്ഷ്യസ്ഥാനം എത്തുമ്പോൾ റെയിൽവേ തന്നെ നിങ്ങളെ ഉണർത്തും.
ഡെസ്റ്റിനേഷൻ അലേർട്ട് അല്ലെങ്കിൽ വേക്-അപ് കോൾ അലേർട്ട് എന്നീ സജ്ജീകരണങ്ങളാണ് റെയിൽവേ ഇതിനായി ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു മൊബൈൽ ഫോൺ കയ്യിൽ കരുതണം. ഡെസ്റ്റിനേഷൻ അലേർട്ടിൽ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് റെയിൽവേ ഒരു സന്ദേശം അയയ്‌ക്കും, അതേസമയം വേക്-അപ് കോളിൽ തത്സമയ ഫോൺ കോൾ നിങ്ങൾക്ക് ലഭിക്കും. ഡെസ്റ്റിനേഷൻ അലേർട്ടുകൾ സജ്ജീകരിക്കാൻ ഇന്റർനെറ്റ് ആവശ്യമില്ല എന്നതാണ് പ്രധാന കാര്യം. ഇന്റർനെറ്റ് സൗഹൃദമല്ലാത്ത പ്രത്യേകിച്ച് പ്രായമായവർക്ക് ഈ സൗകര്യം വളരെ ഉപയോഗപ്രദമാകും. വേക്-അപ് കോൾ സജ്ജീകരിക്കുന്നതിന്, നിങ്ങളുടെ ഫോണിന് നെറ്റ്‌വർക് കണക്റ്റിവിറ്റി മാത്രം മതി.
ചെയ്യേണ്ടത് ഇങ്ങനെ
- നിങ്ങളുടെ ഫോണിലെ ഡയലർ തുറന്ന് 139 ഡയൽ ചെയ്യുക, കസ്റ്റമർ കെയർ അസിസ്റ്റന്റ് സംസാരിക്കാൻ കാത്തിരിക്കുക.
- നിർദിഷ്ട നമ്പറിൽ ക്ലിക് ചെയ്ത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക, ഉദാഹരണത്തിന്, ഹിന്ദിക്ക് ഒന്ന്, ഇംഗ്ലീഷിന് രണ്ട്.
3 . അടുത്തതായി, രണ്ട് അമർത്തുക.
- വേക്-അപ് അലാറം അല്ലെങ്കിൽ ഡെസ്റ്റിനേഷൻ അലേർട്ട് സജ്ജീകരിക്കാൻ ഏഴ് അമർത്തുക.
- നിങ്ങൾക്ക് ഡെസ്റ്റിനേഷൻ അലേർട്ട് സജ്ജീകരിക്കണോ അതോ വേക്-അപ് കോൾ വേണോ എന്ന്
അതാത് നമ്പറുകൾ അമർത്തി തെരഞ്ഞെടുക്കുക. - സജ്ജീകരിച്ചുകഴിഞ്ഞാൽ, സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ 10 അക്ക പിഎൻആർ (PNR) നമ്പർ നൽകി ഒന്ന് അമർത്തുക.