വത്തിക്കാന്റെ നീക്കം കാനോൻ നിയമങ്ങൾക്ക് എതിര്’; ഫ്രാങ്കോയെ ജലന്ധർ ബിഷപ്പായി പുനർനിയമിക്കുന്നതിനെതിരെ സേവ് ഔവർ സിസ്റ്റേഴ്‌സ്

Advertisement

ന്യൂഡൽഹി: കന്യാസ്ത്രീയെ ബലാംത്സംഗം ചെയ്ത കേസിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ബിഷപ്പായി നിയമിക്കുന്നതിനെതിരെ സേവ് ഔവർ സിസ്റ്റേഴ്‌സ് കേന്ദ്രസമതി.

ജലന്ധർ ബിഷപ്പായി പുനർ നിയമിക്കാനുള്ള വത്തിക്കാന്റെ നീക്കം കാനോൻ നിയമങ്ങളെ വെല്ലുവളിക്കുന്നതാണെന്ന് കേന്ദ്രസമിതി യോഗം വിലയിരുത്തി.

ഫ്രാങ്കോയെ പുനർനിയമിക്കാനുള്ള നടപടിയിൽ നിന്നും വത്തിക്കാൻ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മാർപ്പാപ്പയക്ക് സേവ് ഔവർ സിസ്റ്റേഴ്‌സ് കത്തയച്ചു. ഫ്രാങ്കോയെ വെറുതെ വിട്ടതിനെതിരെയുള്ള അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. ഇത് പരിഗണിക്കാതെ ധൃതിയിൽ പുനർ നിയമിക്കാനുള്ള നീക്കം ദുരൂഹമാണ്. മാർപ്പാപ്പയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും സേവ് ഔവർ സിസ്‌റ്റേഴ്‌സ് ആവശ്യപ്പെട്ടു.