കോൺഗ്രസിന്റെ ഇഡി ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞു; നേതാക്കൾ കസ്റ്റഡിയിൽ

Advertisement

ന്യൂഡൽഹി∙ ഡൽഹിയിൽ കോൺഗ്രസിന്റെ ഇഡി ഓഫിസ് മാർച്ച് പൊലീസ് തടഞ്ഞു.രാജ്യസഭാംഗം ജെബി മേത്തർ അടക്കമുള്ള വനിതാ നേതാക്കളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു നീക്കുകയാണ്. എഐസിസി ഓഫിസിനകത്തേക്കു പൊലീസ് കയറി. പൊലീസ് നടപടിയിൽ രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന്നേതാക്കൾ പറഞ്ഞു.

അറസ്റ്റ് ചെയ്ത് ജയിലിലിട്ട് പ്രതിപക്ഷത്തെ വിരട്ടാമെന്ന് നരേന്ദ്ര മോദി സർക്കാർ കരുതേണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. രാവിലെ മുതിർന്ന നേതാക്കളുടെ വാർത്താ സമ്മേളനം എഐസിസി ആസ്ഥാനത്തു നടന്നു. എന്തു വില കൊടുത്തും രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യുന്ന ഇഡി ഓഫിസിനു മുന്നിലേക്കു പ്രകടനമായി എത്തുമെന്നാണു കോൺഗ്രസ് നേതാക്കളുടെ നിലപാട്.

എന്നാൽ ‍ഡൽഹി പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ് ഇഡി ഓഫിസും എഐസിസി ആസ്ഥാനവും രാഹുൽ ഗാന്ധിയുടെ വസതിയും. ഒരു തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങളും ഇവിടങ്ങളിൽ അനുവദിക്കില്ലെന്നാണു പൊലീസിന്റെ നിലപാട്.