ന്യൂഡല്‍ഹി: ഹ്രസ്വകാലത്തേക്ക് സൈന്യത്തിലേക്ക് യുവാക്കളെ നിയമിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. ഇത് സൈന്യത്തിന്റെ പ്രവൃത്തനക്ഷമതയെ ബാധിക്കുമെന്നാണ് രാഹുലിന്റെ വിമര്‍ശനം.
ലോകത്ത് ഇരുസഖ്യങ്ങളില്‍ നിന്നും രാജ്യം ഭീഷണി നേരിടുന്നുണ്ട്. ഈ സമയത്ത് ഇത്തരമൊരു നീക്കം ദേശസുരക്ഷയെ സാരമായി ബാധിക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സേനയുടെ അന്തസിനെയും പാരമ്പര്യത്തെയും മൂല്യങ്ങളെയും തത്വങ്ങളെയും ഹനിക്കുന്ന ഇത്തരം തീരുമാനങ്ങള്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ നേരത്തെ തന്നെ പദ്ധതിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. യുവാക്കളെ കബളിപ്പിക്കാനുള്ള പദ്ധതിയാണ് ഇതെന്നായിരുന്നു ആരോപണം. പ്രതിഷേധക്കാര്‍ ദേശീയപാതയും റെയില്‍പ്പാതയുംഉപരോധിക്കുകയും ചെയ്തു.
അഗ്നിപഥ് റിക്രൂട്ട്‌മെന്റ്: വിമര്‍ശനവുമായി രാഹുല്‍ഗാന്ധി