ദുബായ്: ഇന്ത്യയില്‍ നിന്നുള്ള ഗോതമ്പിന്റെയും ഗോതമ്പ് പൊടിയുടെയും കയറ്റുമതിയും പുനഃകയറ്റുമതിയും നിരോധിച്ച് യുഎഇ. നാല് മാസത്തെക്കാണ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.
ഇതോടെ ആഗോള വാണിജ്യത്തില്‍ ഇത്തരമൊരു തീരുമാനം വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക മന്ത്രാലയം വിലയിരുത്തുന്നത്. അതേസമയം യുഎഇുടെ ആഭ്യന്തര ഉപഭോഗത്തിനുള്ള ഗോതമ്പ് കയറ്റുമതിക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഇന്ത്യ ഗോതമ്പ് കയറ്റുമതി മെയ് പതിനാലിന് തന്നെ നിരോധിച്ചിരുന്നു. അത് കൊണ്ട് തങ്ങളുടെ വ്യവസായ പങ്കാളികളായ രാഷ്ട്രങ്ങള്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് ശേഷവും 469,202 ടണ്‍ ഗോതമ്പ് ഇന്ത്യ കയറ്റി അയച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് മെയ് പതിമൂന്നിന് മുമ്പ് എത്തിച്ചിട്ടുള്ള ഗോതമ്പ് അവിടെ നിന്ന് വീണ്ടും കയറ്റുമതി ചെയ്യാമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍. ഇതിനായി സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതി ആവശ്യമുണ്ട്.
യുഎഇയുടെയും ഇന്ത്യയുടെയും എല്ലാ വസ്തുക്കള്‍ക്കും നികുതി വെട്ടിക്കുറച്ചു കൊണ്ടുള്ള ഒരു ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഫെബ്രുവരിയില്‍ ഒപ്പു വച്ചിരുന്നു. ഇരുരാജ്യങ്ങുടെയും വാര്‍ഷിക വാണിജ്യം അഞ്ച് വര്‍ഷം കൊണഅട് 10000 കോടി അമേരിക്കന്‍ ഡോളറിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഉടമ്പടി. ഈ ഉടമ്പടി മെയ് ഒന്നിന് നിലവില്‍ വന്നു.