ന്യൂഡൽഹി: അഗ്നിപഥ് പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി രാജ്യത്തെ സേനമേധാവിമാരുടെ യോഗം വിളിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് .കരസേന മേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയർ സ്റ്റാഫ് വി.ആർ ചൗധരി, ചീഫ് അഡ്മിറൽ ആർ.ഹരികുമാർ അടക്കമുളള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.
ആരോഗ്യവും അച്ചടക്കവുമുളള യുവത്വത്തെ വാർത്തെടുക്കൽ, ഇവർക്ക് ഉന്നതജീവിതം നിലവാരം ഉറപ്പാക്കൽ തുടങ്ങി ബൃഹത് പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നാല്‌വർഷ സേനാസർവീസ് അഥവ അഗ്‌നിപഥ്. പദ്ധതിയ്ക്ക്, രണ്ട് ദിവസം മുൻപാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.ഇതിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടെങ്കിലും, കേന്ദ്ര സർക്കാർ പദ്ധതി നടപ്പിലാക്കും എന്ന തീരുമാനത്തിൽ ഉറച്ചുതന്നെയാണ് നിൽക്കുന്നത്.