രൂപ വീണ്ടും റെക്കോർഡ് നഷ്ടത്തിൽ; ഡോളറിനെതിരെ 78.32ന് വ്യാപാരം അവസാനിപ്പിച്ചു

Advertisement

ന്യൂഡൽഹി: രൂപ വീണ്ടും റെക്കോർഡ് നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഡോളറിനെതിരെ 78.32നാണ് രൂപ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
സാമ്പത്തിക മാന്ദ്യം സംബന്ധിച്ച വാർത്തകൾ ആശങ്കകൾ സൃഷ്ടിക്കുന്നതിനിടെയാണ് റിപ്പോർട്ട് പുറത്തുവന്നത്.

ബുധനാഴ്ചയും ഇതേനിരക്കിലായിരുന്നു രൂപ ക്ലോസ് ചെയ്തത്. സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന ആശങ്കയാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. വരും ദിവസങ്ങളിൽ ഇൻഡ്യൻ ഓഹരി വിപണി ഉൾപെടെ കൂടുതൽ മോശമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് ആശങ്കയുണ്ട്.

വ്യാഴാഴ്ച നേട്ടത്തോടെയായിരുന്നു രൂപ വ്യാപാരം തുടങ്ങിയത്. 78.26ലായിരുന്നു രൂപ വ്യാപാരം തുടങ്ങിയത്. പിന്നീട് ഏറ്റവും കുറഞ്ഞ നിരക്കായ 78.32ലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച രൂപയ്ക്ക് 19 പൈസയുടെ നഷ്ടമാണ് ഉണ്ടായത്.