ഡിസംബര്‍ വരെ പണപ്പെരുപ്പം ആറ് ശതമാനത്തിനും മുകളില്‍ തുടരുമെന്ന് ആര്‍ബിഐ

Advertisement

മുംബൈ: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഡിസംബര്‍ വരെ ആറ് ശതമാനത്തിനും മുകളില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ്. ഉപഭോക്തൃ വില സൂചിക ഡിസംബര്‍ വരെ ആറ് ശതമാനത്തിന് മുകളിലായിരിക്കുമെങ്കിലും അതിന് ശേഷം ഇടിവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ പണപ്പെരുപ്പ സമ്മര്‍ദ്ദം് നിലനില്‍ക്കുകയാണ്. നാലാം പാദത്തില്‍ ഇതില്‍ മാറ്റമുണ്ടാകും. ലോകത്തെ മിക്ക മുന്‍നിര സമ്പദ്ഘടനകളും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പണപ്പെരുപ്പമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൈംസ ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശക്തികാന്ത ദാസിന്റെ ഈ വെളിപ്പെടുത്തലുകള്‍.

ആഗോളഘടകങ്ങളാണ് രാജ്യത്തെയും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏപ്രില്‍ മാസം മുതല്‍ പണപ്പെരുപ്പം പിടിച്ച് നിര്‍ത്താനുള്ള നടപടികള്‍ നമ്മള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement