ഹരിത ഹൈഡ്രജന്‍ നിര്‍മ്മാണത്തിന് വ്യവസായികളോട് ആഹ്വാനം ചെയ്ത് കേന്ദ്രമന്ത്രി

Advertisement


ന്യൂഡല്‍ഹി: മിതമായനിരക്കില്‍ എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനുള്ള ആഹ്വാനവുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര രാസവളം മന്ത്രി മന്‍സൂഖ് മാണ്ഢവ്യയാണ് ഇത്തരമൊരു നിര്‍ദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ഭൂമി ശാസ്ത്രപരമായ ഇന്ത്യയുടെ പ്രത്യേകത ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തിന് ഏറെ അനുയോജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹരിത ഊര്‍ജ്ജം എന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കാന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സാധ്യമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി വ്യവസായികളുടെയും പണ്ഡിതരുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2030ഓടെ 50 ലക്ഷം ടണ്‍ ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ദേശീയ ഹൈഡ്രജന്‍ ദൗത്യത്തിലൂടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഇതിനുള്ള ഗവേഷണങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്

രാജ്യം സത്വര ഊര്‍ജ്ജ ആവശ്യ പ്രതിസന്ധിയിലാണ്. ഇതിന്റെ ഭാഗമാണ് ഹരിത ഹൈഡ്രജന്‍ ഉത്പാദനം. ലോകത്തിനാകമാനമായി ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകം നമ്മുടെ ഹരിത ഊര്‍ജ്ജ പദ്ധതിയെ ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement