ലഖ്‌നൗ: അധ്യാപികയെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷൂസ് കൊണ്ട് മര്‍ദ്ദിച്ചു.സ്‌കൂളില്‍ പത്ത് മിനിറ്റ് വൈകിയെത്തിയതിനായിരുന്നു ശിക്ഷ.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയിലാണ് സംഭവം. അജിത് വര്‍മ്മ എന്ന പ്രിന്‍സിപ്പാളാണ് അധ്യാപികയെ മര്‍ദ്ദിച്ചത്. ഇയാള്‍ അധ്യാപികയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ സര്‍ക്കാര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തു. മറ്റ് അധ്യാപകര്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
അധ്യാപിക ഇയാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണട്്. താന്‍ ഒപ്പിടാന്‍ ചെല്ലുമ്പോഴെല്ലാം ഇയാള്‍ തന്നെ അപമാനിക്കാറുണ്ടെന്നും അധ്യാപികയുടെ പരാതിയില്‍ പറയുന്നു.