94,281 അപേക്ഷ, 4 ദിവസം; അഗ്നിവീരന്മാർ ആകാൻ വ്യോമസേനയിലേക്ക് യുവാക്കൾ

Advertisement

ന്യൂഡൽഹി ∙ അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി നാലു ദിവസത്തിനിടെ 94,281 അപേക്ഷകൾ ലഭിച്ചതായി വ്യോമസേന അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ 10.30 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ജൂലൈ അഞ്ചിന് റജിസ്‌ട്രേഷൻ അവസാനിക്കും. ജൂൺ 14ന് പദ്ധതി പ്രഖ്യാപിച്ചശേഷം രാജ്യത്തു വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുകയാണ്.

യുവാക്കൾക്ക് നാല് വർഷത്തേക്ക് സേനയിൽ സേവനമനുഷ്ഠിക്കാനുള്ളതാണ് ‘അഗ്നിപഥ്’ പദ്ധതി. പദ്ധതിയുടെ ഭാഗമായി സേനകളിൽ ചേരുന്നവരെ ‘അഗ്നിവീർ’ എന്നായിരിക്കും വിശേഷിപ്പിക്കുക. ജവാൻ (കരസേന), സെയ്‌ലർ (നാവികസേന), എയർ വാരിയർ (വ്യോമസേന) എന്നിവയുൾപ്പെടെ ഓഫിസർ റാങ്കിൽ താഴെയുള്ള തസ്തികകളിലേക്കാണു നിയമനം.