ന്യൂഡൽഹി: ജൂലൈയിൽ ശനി, ഞായർ ദിവസങ്ങളടക്കം ഏകദേശം 13 ദിവസങ്ങൾ ബാങ്കുകൾ അടഞ്ഞ് കിടക്കും.
ദേശീയ അവധി ദിനങ്ങൾ ഞായറാഴ്ചകൾ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും പിന്നെ ചില സംസ്ഥാനതല അവധി ദിനങ്ങളും ഇതിലുണ്ട്.
പൊതു, സ്വകാര്യ, വിദേശ, സഹകരണ, പ്രാദേശിക ബാങ്കുകൾക്കാണ് അവധികൾ ബാധകം. ബാങ്ക് അവധി ദിവസങ്ങൾ പ്രാദേശികമായും സംസ്ഥാന തലങ്ങളിലുള്ള മാറ്റങ്ങൾ കൊണ്ടും വ്യത്യാസപ്പെട്ടിരിക്കാം. നാല് തരത്തിലുള്ള അവധികളാണ് ആർബിഐ ബാങ്കുകൾക്ക് അനുവദിച്ചിരിക്കുന്നത്. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്‌ട്, അവധിദിനങ്ങൾ, റിയൽ- ടൈം ഗ്രോസ് സെറ്റിൽമെന്റ് ഹോളിഡേയും, നാഷണൽ ഹോളി ഡേ എന്നിവയാണ് അവധികൾ.
2022 ജൂലൈയിലെ ബാങ്ക് അവധികൾ ഇങ്ങനെ
ജൂലൈ 1 (വെള്ളി): രഥ യാത്ര (ഒഡീഷ)
ജൂലൈ 7 (വ്യാഴം): ഖർച്ചി പൂജ (ത്രിപുര)
ജൂലൈ 9 (ശനി): ഈദ്-ഉൽ-അദ്ഹ (ബക്രീദ്)/ രണ്ടാം ശനിയാഴ്ച
ജൂലൈ 11 (തിങ്കൾ): ഈദുൽ അസ്ഹ (ജമ്മു കാശ്മീർ)
ജൂലൈ 13 (ബുധൻ): ഭാനു ജയന്തി (സിക്കിം)
ജൂലൈ 14 (വ്യാഴം): ബെൻ ഡീൻഖ്‌ലാം (മേഘാലയ)
ജൂലൈ 16 (ശനി): ഹരേല (ഉത്തരാഖണ്ഡ്)
ജൂലൈ 23 (ശനി): നാലാമത്തെ ശനിയാഴ്ച
ജൂലൈ 26 (ചൊവ്വ): കേർ പൂജ (ത്രിപുര)
ഞായറാഴ്ചകൾ: ജൂലൈ 3, 10, 17, 24, 31