രാജ്യത്തെ റോഡ് സുരക്ഷയ്ക്കായി 2500 ലക്ഷം ഡോളറിന്റെ സഹായവുമായി ലോകബാങ്ക്

Advertisement

ന്യൂഡല്‍ഹി: രാജ്യത്തെ റോഡ് സുരക്ഷയ്ക്കായി 2500 ലക്ഷം ഡോളറിന്റെ വായ്പ നല്‍കാന്‍ ലോകബാങ്ക് തീരുമാനം. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങള്‍ക്കായാകും ഈ തുക നല്‍കുക.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡിഷ, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളിലാകും ലോകബാങ്ക് സഹായത്തോടെ റോഡ്‌സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുക. പതിനെട്ട് വര്‍ഷം കൊണ്ട് വായ്പ തിരിച്ചടച്ചാല്‍ മതിയാകും. അഞ്ചര വര്‍ഷത്തെ ഗ്രെയ്‌സ് പീരിയ്ഡും ലഭ്യമാകും.

രാജ്യത്തെ റോഡപകടങ്ങളെക്കുറിച്ച് വിശദമായി പഠിക്കാനും അത് കുറയ്ക്കാനായി സുരക്ഷിത പാതകള്‍ നിര്‍മ്മിക്കാനും ഈ തുക വിനിയോഗിക്കും. സ്വകാര്യ സംരംഭകരെ കൂടി പദ്ധതിയിലേക്ക് ആകര്‍ഷിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇന്‍സെന്റീവും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement