സര്‍ക്കാരുകള്‍ തമ്മിലുള്ള പോരാട്ടം; ഹൈദരാബാദിലെ മില്ലുകളില്‍ കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍

Advertisement


ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരും തെലങ്കാന സര്‍ക്കാരും തമ്മിലുള്ള ശീതസമരത്തെ തുടര്‍ന്ന് ടണ്‍ കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ പാഴാകുന്നു. മില്ലുകളില്‍ വന്‍തോതില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.

ഹൈദരാബാദില്‍ ഒരു അരി മില്ലില്‍ നിറഞ്ഞ ട്രക്ക് പുറത്ത് ക
ടക്കാനാകാത്ത വിധം കുടുങ്ങിക്കിടക്കുന്ന ചിത്രം ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ട്രക്കിന് ചുറ്റും നിറഞ്ഞ ചാക്കുകളും കാണാം. ഭക്ഷ്യധാന്യ സംഭരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസംഗത മൂലം വന്‍ തോതില്‍ അരിയും ഗോതമ്പും അടക്കമുള്ള ഭക്ഷ്യധാന്യങ്ങള്‍ നശിക്കുന്നു.

തെലങ്കാനയിലെ കര്‍ഷകരില്‍ നിന്ന് കേന്ദ്രം ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ തയാറാകുന്നില്ല. മുഴുവന്‍ ധാന്യവും സംഭരിച്ച് കൊള്ളാമെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവ വാങ്ങാന്‍ കേന്ദ്രം തയാറാകുന്നില്ല. ഇതിനെതിരെ 61 ലക്ഷത്തോളം കര്‍ഷകര്‍ നേരത്തെ തെരുവിലിറങ്ങിയിരുന്നു.

ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ കേന്ദ്രം തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകരുട വികാരങ്ങളോട് പുറം തിരിഞ്ഞ് നിന്നാല്‍ പ്രക്ഷോഭം ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. പഞ്ചാബില്‍ നിന്നുള്ള മുഴുവന്‍ ഭക്ഷ്യധാന്യവും കേന്ദ്രം സംഭരിക്കുന്നുണ്ട്

കേന്ദ്രസര്‍ക്കാരിന്റെ തെലങ്കാന വിരുദ്ധ നടപടികള്‍ സംസ്ഥാനത്തിന്റെ വികസനത്തെ പുറകോട്ട് അടിക്കുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Advertisement