ന്യൂഡല്‍ഹി; ചില സാധനങ്ങളുടെയും സേവനങ്ങളുടെയും നികുതി നിരക്കില്‍ മാറ്റം വരുത്താന്‍ ജിഎസ്ടി സമിതിയുടെ അനുമതി. അന്തര്‍ സംസ്ഥാന സ്വര്‍ണ അമൂല്യ ലോഹ നീക്കത്തില്‍ ഇ വേ ബില്ലുകള്‍ ഉപയോഗിക്കാനും അനുമതിയുണ്ട്.
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അധ്യക്ഷത വഹിച്ച ജിഎസ്ടി യോഗത്തില്‍ സംസ്ഥാന ധനമന്ത്രിമാരും പങ്കെടുത്തു. ജിഎസ്ടി രജിസ്‌ട്രേഷനുള്ള വ്യവസായികള്‍ക്ക് സങ്കീര്‍ണ നടപടികള്‍ ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്. തീവ്ര വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നികുതി ദായകര്‍ക്കും ചില ഇളവുകള്‍ അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. കാസിനോകള്‍ക്കും ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്കും മറ്റും 28ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തല്‍ അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയായി.