ഉത്തർപ്രദേശിലെ ഗാസിയാബാദിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.മുഖർജി പാർക്കിന് സമീപമുള്ള ലോഹ മണ്ടി ചൗക്കിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.
സംഭവ സ്ഥലത്ത് പോലീസും ഫോറൻസിക് സംഘവും നടത്തിയ പരിശോധനയിൽ യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.