മുംബൈ: രാജ്യത്തെ ഏറ്റവും ചെലവേറിയ നഗരം മുംബൈ എന്ന് റിപ്പോര്‍ട്ട്. ന്യൂഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.
ജീവിതച്ചെലവുകള്‍, താമസം എന്നിവയ്ക്ക് ഏറ്റവും കൂടുതല്‍ പണം വേണ്ടി വരുന്ന നഗരം എന്ന പദവിയാണ് മുംബൈയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം ഈ രണ്ട് നഗരങ്ങളും ആഗോളതലത്തില്‍ താരതമ്യേന ഭേദപ്പെട്ട ജീവിത ചെലവുള്ള നഗരങ്ങളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മെര്‍സെറിന്റെ ജീവിതച്ചെലവ് 2022 സര്‍വെയിലാണ് ഈ കണ്ടെത്തലുകള്‍. ചെന്നൈയ്ക്കാണ് മൂന്നാം സ്ഥാനം. ബംഗളുരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളും പിന്നാലെയുണ്ട്. അതേസമയം പൂനെയും കൊല്‍ക്കത്തയുമാണ് താരതമ്യേന ജീവിതച്ചെലവ് കുറഞ്ഞ നഗരങ്ങള്‍.
ആഗോളതലത്തില്‍ ഹോങ്കോങ് ആണ് ജീവിതച്ചെലവേറിയ നഗരം. സൂറിച്ച് ,ജനീവ, ബേസെല്‍, ബേണ്‍,,ടെല്‍ അവീവ്, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ, ബീജീംഗ് തുടങ്ങിയ നഗരങ്ങളാണ് യഥാക്രമം പിന്നാലെയുള്ളത്.
2022 മാര്‍ച്ചിലാണ് സര്‍വെ നടത്തിയത്. വീട്, വസ്ത്രം, ഗാര്‍ഹിക ഉപകരണങ്ങള്‍, വിനോദം ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ചെലവുകള്‍ കണക്കിലെടുത്താണ് ജീവിതച്ചെലവിന്റെ നിരക്ക് കണക്കാക്കിയിട്ടുള്ളത്.