മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാരിനെ വീഴ്ത്തിയ വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ മുംബെയില്‍ എത്തി. ഗോവയില്‍ നിന്നാണ് വിമാന മാര്‍ഗ്ഗം ഏകനാഥ് ഷിന്‍ഡെ മുംബൈയിലെത്തിയത്. ബിജെപിയ്ക്ക് ഒപ്പം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി അദ്ദേഹം ഗവര്‍ണ്ണറെ കാണും. വിമത എംഎല്‍എമാരുടെ പിന്തുണയും കത്തും അദ്ദേഹം ഹാജരാക്കും.
ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് ഏകനാഥ് ഷിന്‍ഡെ രാജ് ഭവനിലെത്തുക. ഉച്ചകഴിഞ്ഞ് മൂന്നിന് ഗവര്‍ണര്‍ കോഷിയാരിയെ കാണുമെന്നാണ് നേരത്തെ അറിയിച്ചിട്ടുള്ളത്. മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ബി ജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഷിന്‍ഡേ ഉപമുഖ്യമന്ത്രിയാവും. ഭൂരിപക്ഷം ഉറപ്പാക്കാന്‍ വിമത വിഭാഗം നിയമസഭയില്‍ വിപ്പ് പുറപ്പെടുവിക്കും. ഉദ്ധവ് ക്യാമ്പിലെ ബാക്കിയുള്ള 16 എംഎല്‍എമാര്‍ക്കും വിപ്പ് ബാധകമായിരിക്കുമെന്ന് അവര്‍ പറയുന്നു. ശിവസേന ഒന്നാണെങ്കിലും അതിന് നിയമസഭയില്‍ ഇപ്പോള്‍ രണ്ട് വിഭാഗങ്ങളുണ്ട്, പക്ഷേ ഇന്നും നിയമസഭാ കക്ഷി നേതാവ് ഏകനാഥ് ഷിന്‍ഡെയാണെന്ന് വിമത വിഭാഗത്തിലെ ദീപക് കേസര്‍കര്‍ അവകാശപ്പെടുന്നു.
അതേസമയം, ഭരണം നഷ്ടമായ മഹാ വികാസ് അഖാഡ നേതാക്കള്‍ ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വീട്ടിലെത്തി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാന്‍, യശോമതി താക്കൂര്‍, നാനാ പടോലെ, ബാലാസാഹേബ് തോറാട്ട്, സീഷന്‍ സിദ്ദിഖി എന്നിവര്‍ എത്തിയിട്ടുണ്ട്. ശിവസേനയുടെ സുഭാഷ് ദേശായി, ചന്ദ്രകാന്ത് ഖൈരെ എന്നിവരും ഒപ്പമുണ്ട്.
ഉദ്ധവിന്റെ രാജിയില്‍ എംഎന്‍എസ് നേതാവ് രാജ് താക്കറെ പരിഹസിച്ചു. ഭാഗ്യം നേട്ടമല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബാല്‍താക്കറെയുടെ മരണത്തിനു ശേഷം ഉദ്ധവിനോടു കലഹിച്ചാണ് രാജ് താക്കറെ മഹാരാഷ്ട്രാ നിര്‍മ്മാണ്‍ സേന രൂപീകരിക്കുന്നത് .
………………………………………………………………………………….
ഏകനാഥ് ഷിന്‍ഡേ മുംബെയിലെത്തി, ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം രാജ്ഭവനിലേയ്ക്ക്