ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത പെന്‍ഷന്‍കാരേ നിങ്ങള്‍ക്കറിയുമോ നഷ്ടപ്പെടുത്തുന്നത് എന്താണെന്ന്?

Advertisement


ന്യൂഡല്‍ഹി: മിക്ക പെന്‍ഷന്‍കാരും ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വിസമ്മതിക്കുന്നവരാണ്. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവുകളുടെ പേരിലാണ് ഇത്തരമൊരു വിമുഖത ഇവര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഇതിലൂടെ ഉണ്ടാകുന്ന ഒരു വലിയ നഷ്ടത്തെക്കുറിച്ച് ഇവര്‍ക്ക് തെല്ലും ധാരണയില്ലെന്നതാണ് വാസ്തവം.

ആദായ നികുതി അടയ്ക്കുന്നതിന് പകരം ബാങ്കുകളില്‍ ഫോം 16 ഒപ്പിട്ട് നല്‍കുകയാണ് ഇവര്‍ ചെയ്യുന്നത്. ശൂന്യ നികുതി എങ്കിലും ഇവര്‍ ഫയല്‍ ചെയ്യാത്തത് മൂലം വലിയ തുകയാണ് ഇവര്‍ക്ക് നഷ്ടമാകുന്നത്.

ആദായ നികുതി സമര്‍പ്പിച്ചാല്‍ പെന്‍ഷന്‍കാരുടെ കുടുംബത്തിനാണ് വലിയ ലാഭമുണ്ടാകുന്നത്. പെന്‍ഷന്‍ വാങ്ങുന്നവന്‍ അപകടത്തില്‍ മരിച്ചാല്‍ കുടുംബത്തിന് ഉണ്ടാകാവുന്ന വലിയ നേട്ടമാണ് ആദായ നികുതി സമര്‍പ്പിക്കാത്തത് മൂലം നഷ്ടമാകുക.

അപകടത്തില്‍ മരിക്കുന്ന ആളുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ആദായ നികുതിയുടെ പത്തിരട്ടി വരെ നഷ്ടപരിഹാരമായി കുടുംബത്തിന് ലഭിക്കും. ഇതിനുള്ള സാധ്യതയാണ് ആദായ നികുതി സമര്‍പ്പിക്കാത്തത് മൂലം നഷ്ടമാകുന്നത്. അതായത് പ്രതിമാസം 25000 രൂപ പെന്‍ഷനുള്ള ഒരാളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയാണ്. ഇതിന്റെ പത്തിരട്ടി എന്ന് പറയുമ്പോള്‍ ഏകദേശം മുപ്പത് ലക്ഷത്തോളം രൂപ കുടുംബത്തിന് ലഭിക്കും. ഇത് നഷ്ടമാകുകയാണ് ഫലത്തില്‍ ആദായ നികുതി അടയ്ക്കാത്തത് മൂലം സംഭവിക്കുന്നത്. പ്രിയ്‌പ്പെട്ട ഒരാളുടെ ശൂന്യത സൃഷ്ടിക്കുന്ന നഷ്ടം വലുതാണെങ്കിലും കുടുംബത്തിന് കഴിഞ്ഞ് പോകാന്‍ ഇത് വലിയ അനുഗ്രഹമാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

അത് കൊണ്ട് തന്നെ കൃത്യമായി ആദായ നികുതി അടച്ച് നമ്മുടെ അസാന്നിധ്യത്തിലും കുടുംബത്തിന്റെ ഭദ്രത ഉറപ്പാക്കൂ.

4 COMMENTS

  1. This is Absurd ! From where this news erupted ?
    Who is going to pay this and under what scheme ?
    At one place you say 10 times tohe tax paid during last three years and calculate 10 times the pension income ? Please check twice before you publish.

  2. Instead of misinfo, inform about patriotic whistle blowers and the notorious tax evaders money launderers like the governor, cm, p. Chidambaram whole family fraudsters, Vellappally, Reji Philip HNL, the list is endless in our banana Republic !

Comments are closed.