350 രൂപ കൈക്കൂലി: പൊലീസുകാരന്‍ 24 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തന്‍

Advertisement

മുംബൈ: കൈക്കൂലിക്കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥനെ 24 വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി. ബോംബൈ ഹൈക്കോടതിയുടേതാണ് നടപടി.

ഇദ്ദേഹം 350 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ഒരു വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേസില്‍ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. 1998 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. ദാമു അവ്ഹാദ് എന്ന നാഗ്പൂരിലെ പൊലീസുകാരനാണ് കുറ്റവിമുക്തനായത്.

കുറച്ച് പണം കണ്ടെത്തിയെന്നത് കൊണ്ട് മാത്രം ഇദ്ദേഹത്തെ കുറ്റക്കാരനാണെന്ന് പറയാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നാസിക്കിലെ പ്രത്യേക കോടതി 1998 ആഗസ്റ്റ് 29ന് ദാമുവിന് ഒരു കൊല്ലത്തെ തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചത്. സഹോദരന് ജാമ്യം നല്‍കാന്‍ ദാമു കാര്‍ഭാരി മാധവ് അവ്ഹാദ് എന്നയാളില്‍ നിന്ന് 350 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. എന്നാല്‍ ഇദ്ദേഹം കൈക്കൂലി വാങ്ങിയതിനോ കൊടുത്തതിനോ യാതൊരു തെളിവും ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

Advertisement