ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. 2018ലെ ട്വീറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട സുബൈറിനെതിരെ പൊലീസ് പുത്തന്‍ ആറോപണങ്ങളും കെട്ടിച്ചമച്ചിട്ടുണ്ട്.
സുബൈര്‍ തെളിവുകള്‍ നശിപ്പിച്ചെന്നും ഗൂഢാലോചന നടത്തിയെന്നുമുള്ള ആരോപണങ്ങളാണ് അദ്ദേഹത്തെ പാട്യാല കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഡല്‍ഹി പൊലീസ് പുതുതായി ഉയര്‍ത്തിയത്. വിദേശ സംഭാവന നിയമം അനുസരിച്ചുള്ള വകുപ്പുകളും സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.
ജാമ്യം നിഷേധിച്ചതോടെ ഇദ്ദേഹത്തെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ കേസും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ജൂണ്‍ 27നാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. പ്രവാചക നിന്ദ നടത്തിയ നുപൂര്‍ ശര്‍മ്മയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയായിരുന്നു സുബൈറിന്റെ അറസ്റ്റ്. അതേസമസയം ഒരു ട്വിറ്റര്‍ ഉപയോകതാവിന്റെ പരാതിയെ തുടര്‍ന്നാണ് സുബൈറിനെ അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് ഭാഷ്യം.