സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15ശതമാനം വര്‍ദ്ധിപ്പിച്ചു

Advertisement

ന്യൂഡല്‍ഹി: സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 15 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്. 10.75ശതമാനത്തില്‍ നിന്നാണ് പതിനഞ്ച് ശതമാനായി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ജൂണ്‍ മുപ്പത് മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നിട്ടുണ്ട്. നേരത്തെ സ്വര്‍ണത്തിന്റെ കസ്റ്റംസ് ജ്യൂട്ടി 7.5ശതമാനമായിരുന്നു. ഇത് ഇപ്പോള്‍ 12.5ശതമാനമായി. രാജ്യത്ത് മതിയായ സ്വര്‍ണം ഉത്പാദിപ്പിക്കുന്നില്ല. അത് കൊണ്ട് തന്നെ സ്വര്‍ണം ഇറക്കുമതിയില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. അത് കൊണ്ട് തന്നെ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തിന് കൂടുതല്‍ വരുമാനം ഉണ്ടാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

Advertisement