മഹാരാഷ്ട്ര സ്പീക്കർ തെരഞ്ഞെടുപ്പ്; കോൺഗ്രസും ബിജെപിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Advertisement

മുംബൈ: നാളെ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.

പൂനെയിൽ നിന്നുള്ള എംഎൽഎ സാംഗ്രാം തോപ്തെയാണ് സ്ഥാനാർഥി. കൊളാബയിൽ നിന്നുള്ള ബിജെപി എംഎൽഎ രാഹുൽ നർവേക്കറാണ് എതിരാളി.

ശിവസേനാ വിമതൻ ഏക്നാഥ് ഷിൻഡേയെ മുഖ്യമന്ത്രിയാക്കിയ ബിജെപി,2014ൽ ശിവസേനയിൽ നിന്ന് എത്തിയ രാഹുൽ നർവേക്കറിനെ മത്സര രംഗത്ത് ഇറക്കിയത് ശ്രദ്ധേയ നീക്കമാണ്. നിയമസഭാ കൗൺസിൽ ചെയർമാനും എൻസിപി നേതാവുമായ റാംരാജെ നിംബാൽക്കറിൻറെ മരുമകൻ കൂടിയാണ് നർവേക്കർ. മറ്റന്നാളാണ് നിലവിലെ സർക്കാർ വിശ്വസ വോട്ട് തേടുക..

അതേ സമയം വിമത നീക്കം നടത്തിയ ഏക്‍നാഥ് ശിൻഡെയെ ശിവസേന പാർട്ടി പദവികളിൽ നിന്ന് നീക്കി. പാർട്ടി വിരുധ പ്രവർത്തനം നടത്തുകയും സ്വയം അംഗത്വം ഉപേക്ഷിക്കുകയും ചെയ്തതിനാലാണ് നടപടിയെന്ന് ഷിൻഡെയ്ക്കെഴുതിയ കത്തിൽ ഉദ്ദവ് താക്കറെ പറഞ്ഞു.

Advertisement