തിഹാര്‍ ജയിലില്‍ കഴിയുന്ന ലീനാ മരിയാ പോളിന്റെ ഭര്‍ത്താവ് സുകേഷ് ചന്ദ്രശേഖര്‍ കോടികള്‍ ചെലവിട്ട് ജയിലില്‍ അനുഭവിക്കുന്നത് പഞ്ച നക്ഷത്ര സൗകര്യങ്ങള്‍

Advertisement


ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന് ജയിലില്‍ പല വിധ സൗകര്യങ്ങളെന്ന് റിപ്പോര്‍ട്ട്. ഇതിനായി ഇയള്‍ കോടികള്‍ ചെലവാക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം ജയില്‍ ഭരണകൂടം ഡല്‍ഹി പൊലീസിന് കൈമാറിയ ഒരു വിവരം. ഇയാള്‍ ഒരു നഴ്‌സിംഗ് അസിസ്റ്റന്റിന്റെ കൈവശം ചില പേപ്പറുകള്‍ കൊടുത്തു വിട്ടു എന്നാണ് അത്. ഡല്‍ഹിയിലെ പീരാഗര്‍ഹിയിലുള്ള ഇയാളുടെ ചില കൂട്ടാളികള്‍ക്ക് കൈമാറാനുള്ള സന്ദേശമാണ് അതെന്നാണ് ജയില്‍ അധികൃതരുടെ നിഗമനം.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇയാള്‍ ചില പേപ്പറുകള്‍ നഴ്‌സിംഗ് അസിസ്റ്റന്റിന് കൈമാറുന്നതായി വ്യക്തമായിട്ടുള്ളത്. അന്വേഷണത്തിനൊടുവില്‍ ഇതൊരു കത്താണെന്ന് കണ്ടെത്തി. ഇക്കാര്യം ഡല്‍ഹി പൊലീസിനെ അറിയിച്ചതായും ജയില# അധികൃതര്‍ വ്യക്തമാക്കി.

തിഹാര്‍ ജയിലില്‍ തന്നെ കഴിയുന്ന ഭാര്യ ലീന മരിയ പോളിനെ കാണണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് പട്ടിണി സമരം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പലപ്പോഴും ഇയാള്‍ ഭക്ഷണം ഒഴിവാക്കാറുണ്ട്. ദ്രവരൂപത്തിലുള്ളവ നല്‍കുകയാണ് പതിവ്. നഴ്‌സിന്റെ കയ്യില്‍ കത്ത് കൊടുത്ത ദിവസം ഇയാള്‍ ജയില്‍ ഡിസ്‌പെന്‍സറിയില്‍ നിരീക്ഷണത്തിലായിരുന്നു.

നേരത്തെ ജയിലിലെ 82 ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പൊലീസ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എട്ട് പേര്‍ അറസ്റ്റിലായി. സുകേഷിനെ സഹായിച്ചു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജയിലില്‍ കഴിയവെ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ശിവിന്ദര്‍ സിങിന്റെ ഭാര്യ അദിതി സിങില്‍ നിന്ന് 200 കോടി രൂപ ചോര്‍ത്തിയെടുക്കാന്‍ ഇയാളെ സഹായിച്ചെന്നാരോപിച്ചായിരുന്നു കേസ്.
ഇയാള്‍ ജയിലില്‍ സ്വന്തമായി ഒരു ബാരക് സംഘടിപ്പിക്കാന്‍ മുപ്പത് കോടിയോളം രൂപ ജയില്‍ ജീവനക്കാര്‍ക്ക് നല്‍കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ ഏഴ് ജയില്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇയാളുടെ സെല്ലില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും ഉപയോഗിച്ച് മറയ്ക്കപ്പെട്ട നിലയിലാണ് ഉള്ളത്. ഇത് മാറ്റാനുള്ള യാതൊരു നടപടികളും ജയില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇതിനും കനത്ത തുക പ്രതിഫലം കിട്ടിയിരിക്കണം എന്ന് തന്നെയാണ് കരുതുന്നത്.

Advertisement