അഞ്ചുവര്‍ഷമായിട്ടും നീതി ദേവത കടാക്ഷിച്ചില്ല; വിദ്വേഷക്കൊലയ്ക്ക് ഇരയായ ആളിന്റെ കൊലയാളിയെ ഇനിയും ശിക്ഷിച്ചില്ല

Advertisement

അഞ്ചുവര്‍ഷമായിട്ടും നീതി ദേവത കടാക്ഷിച്ചില്ല; വിദ്വേഷക്കൊലയ്ക്ക് ഇരയായ ആളിന്റെ കൊലയാളിയെ ഇനിയും ശിക്ഷിച്ചില്ല
ജയ്പൂര്‍: വിദ്വേഷക്കൊലപാതകത്തില്‍ നീതിയുടെ യാത്ര വളറെ മന്ദഗതിയില്‍. 2017ല്‍ പശ്ചിമബംഗാളിലെ 48കാരനായ മുസ്ലീം തൊഴിലാളിയുടെ കൊലപാതകിയെ ശിക്ഷിക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. യാതൊരു പ്രകോപനവുമില്ലാതെ ഇദ്ദേഹത്തെ രാജസ്ഥാനിലെ രാജസാമണ്ടില്‍ വച്ച് കോടാലിക്ക് അടിച്ച ശേഷം ജീവനോട് കത്തിക്കുകയായിരുന്നു.

മുഹമ്മദ് അഫ്രാസുള്‍ എന്ന ഇദ്ദേഹത്തെ കൊലപ്പെടുത്തിയ ശേഷം കൊലപാതകി ശംഭുലാല്‍ റെഗാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഈ മൃഗീയ കൊലപാതകത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭങ്ങള്‍ അരങ്ങേറി. എന്നാല്‍ ഇപ്പോള്‍ സമാനമായ ഒരു കൊലപാതകം നടന്നതോടെയാണ് ഈ കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നത്.

കഴിഞ്ഞാഴ്ചയാണ് തയ്യല്‍ക്കാരനായ കനയ്യ ലാലിനെ ഉദയപൂരില്‍ കൊലപ്പെടുത്തിയത്. ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തതോടെ ഈ കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാകുമെന്ന ശുഭാപ്തി വിശ്വാസം മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് പ്രകടിപ്പിച്ചു. പ്രതിയെ കഴിഞ്ഞ ദിവസം എന്‍ഐയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. അതേസമയം മുസ്ലീങ്ങളെ പ്രലോഭിപ്പിക്കാനുള്ള നടപടിയാണ് ഇതെന്ന ആരോപണത്തെ കോണ്‍ഗ്രസ് തള്ളി.

ചില പാര്‍ട്ടികളിലെ ആളുകള്‍ രാസ്മണ്ട് കൊലപാതകത്തിലെ പ്രതി റെഗാറിനെ പ്രീതിപ്പെടുത്താന്‍ കോടതി സമുച്ചയത്തിന്റെ മുകളില്‍ കയറി ത്രിവര്‍ണപതാക താഴ്്ത്തുകയും അവരുടെ കൊടി സ്ഥാപിക്കുകയും ചെയ്തതും കോടതി ഇത്തരുണത്തില്‍ ചൂണ്ടിക്കാട്ടി. 2017 ഡിസംബര്‍ ആറിനാണ് റെഗാര്‍ തന്റെ പ്രായപൂര്‍ത്തിയാകാത്ത അനന്തരവന്റെ സഹായത്തോടെ അഫ്രസുളിന്റെ കൊലപാതകം പകര്‍ത്തിയത്. സ്വന്തം ജീവന് വേണ്ടി ഇയാള്‍ യാചിക്കുന്നതുള്‍പ്പെടെ നമുക്ക് ഇതില്‍ കാണാം. പിന്നീട് ഇയാള്‍ രണ്ട് ദൃശ്യങ്ങള്‍ കൂടി സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. ഇതില്‍ വിദ്വേഷ പ്രസംഗങ്ങളാണ് ഉണ്ടായിരുന്നത്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇയാള്‍ ഈ പ്രസംഗങ്ങള്‍ പുറത്ത് വിട്ടത്. ജിഹാദിള്‍ക്കെതിരെ ഹിന്ദുക്കള്‍ അണിനിരക്കണമെന്ന ആഹ്വാനമാണ് ഇതില്‍ പ്രധാനമായും ഉണ്ടായിരുന്നത്.

ഈ കേസില്‍ വിചാരണ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. സെഷന്‍സ് കോടതിയിലാണ് ഇയാളുടെ വിചാരണ നടക്കുന്നത്. സാക്ഷികളെ വിസ്തരിക്കലും തെളിവുകള്‍ ശേഖരിക്കലുമാണ് ഇപ്പോള്‍ നടക്കുന്നത്. ലവ് ജിഹാദിന് പകരം വീട്ടിയതാണ് താനെന്ന് പ്രതി തന്റെ വിദ്വേഷ പ്രസംഗത്തില്‍ പറയുന്നുണ്ട്. ഹിന്ദുക്കളെ വെല്ലുവിളിക്കുന്ന എല്ലാവര്‍ക്കും ഇതാകും ഗതിയെന്നും ഇയാള്‍ ഇതില്‍ ഭീഷണി മുഴക്കുന്നു. ന്യൂനപക്ഷങ്ങള്‍ ഈ രാജ്യത്ത് നിന്ന് പലായനം ചെയ്യാനും ഇയാള്‍ കൊലപാതകത്തിനിടെ പറയുന്നുണ്ട്. അര്‍ദ്ധബോധാവസ്ഥയിലുള്ള മനുഷ്യന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിക്കുകയും് തീപ്പെട്ടി കത്തിച്ച് തീ കൊളുത്തുകയും ചെയ്യുന്നു.

പശ്ചിമബംഗാളിലെ മാല്‍ഡ സ്വദേശിയായ ഈ യുവാവ് 12 വര്‍ഷമായി രാജസമണ്ടില്‍ തൊഴിലാളിയായിരുന്നു. മൂന്ന് പെണ്‍കുട്ടികളുടെ പിതാവായ ഇയാള്‍ തന്റെ ഇളയ മകളുടെ വിവാഹത്തിനായി നാട്ടില്‍ പോകാനിരിക്കെയാണ് കൊലചെയ്യപ്പെട്ടത്. പ്രതിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അന്നത്തെ ബിജെപി സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇയാള്‍ക്കെതിരെ 413 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 68 തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. ഇയാളുടെ ജാമ്യാപേക്ഷ പോലും കോടതി നിരസിച്ചു.

പ്രതി തന്റെ ഒരു അവിഹിത ബന്ധം മറച്ച് പിടിക്കാനുള്ള ഉപാധിയായാണ് ലവ് ജിഹാദിനെ ഉപയോഗിച്ചതെന്ന് കുറ്റപത്രം പറയുന്നു. തന്റെ ഹിന്ദു സഹോദരി എന്നാണ് ഇയാള്‍ ആ സ്ത്രീയെ വിശേഷിപ്പിച്ചിരുന്നത്. ഇവര്‍ക്ക് പശ്ചിമബംഗാളില്‍ നിന്നുള്ള ഒരു തൊഴിലാളിയുമായി ബന്ധമുണ്ടായിരുന്നത് ഇയാള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

2018ലെ രാമനവമി ഘോഷയാത്രയില്‍ റെഗാറിനെ അനുസ്മരിപ്പിക്കുന്ന ഒരാള്‍ കയ്യില്‍ കോടാലിയുമായി ഒരു സിംഹാസനത്തില്‍ ഇരിക്കുന്ന ടാബ്ലോ അവതരിപ്പിക്കുകയുണ്ടായി. ലവ് ജിഹാദില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്ന് ആഹ്വാനം ചെയ്യുന്ന ബോര്‍ഡും ഇയാള്‍ എന്തിയിരുന്നു.

Advertisement