മുംബൈ: ജാതി അവബോധത്തെക്കുറിച്ച് കോഴ്‌സുകള്‍ തുടങ്ങാന്‍ പദ്ധതിയുമായി ബോംബൈ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി. ഐഐടിയിലെ പട്ടികജാതി പട്ടിക വര്‍ഗ സെല്ലിന്റേതാണ് തീരുമാനം.
ജാതി വ്യത്യാസം മൂലം കുട്ടികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് സെല്‍ അടുത്തിടെ ഒരു സര്‍വേ നടത്തിയതായും ഐഐടി വൃത്തങ്ങള്‍ വ്യക്തമാക്കി. ജാതീയമായ പല പ്രശ്‌നങ്ങളും കാമ്പസില്‍ ഉണ്ടാകുന്നുണ്ടെന്ന് ഈ സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ഇത്തരമൊരു കോഴ്‌സ് തുടങ്ങാന്‍ പ്രചോദനമായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാമ്പസില്‍ തുടങ്ങിയ ലിംഗ വിവേചനത്തെക്കുറിച്ചുള്ള കോഴ്‌സിന്റെ അടിസ്ഥാനത്തിലായിരിക്കും ജാതി അവബോധ കോഴ്‌സ് ആരംഭിക്കുക.
കോഴ്‌സ് എങ്ങനെ ആയിരിക്കണമെന്ന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിഭാഗം അധ്യാപകന്‍ പ്രൊഫ.ഭാരത് അദ്‌സുല്‍ കണ്‍വീനറായും ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം അധ്യാപകന്‍ മധു എന്‍ ബേലൂര്‍ കോ കണ്‍വീനറുമായാണ് പട്ടിക ജാതി പട്ടിക വര്‍ഗ സെല്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ കുട്ടികള്‍ക്കിടയില്‍ ജാതി അവബോധം ഉണ്ടാക്കുന്നതോടെ വര്‍ണ വിവേചന പ്രശ്‌നങ്ങള്‍ കുറയ്ക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്.
ജാതി മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കഴിഞ്ഞ ദിവസം കാമ്പസില്‍ ഒരു ഓപ്പണ്‍ ഹൗസ് ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. പലര്‍ക്കും പലതരത്തിലാണ് ജാതി വിവേചനം നേരിടേണ്ടി വരുന്നത്. സംവരണ സീറ്റുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളെ കഴിവ് നശിപ്പി്ക്കുന്നവരായാണ് വിലയിരുത്തുന്നത്. ഇത്തരം കുട്ടികളില്‍ പോലും അങ്ങനെ ഒരു അപകര്‍ഷത ഉള്ളതായി മനസിലാകുന്നുണ്ടെന്നുംഅധികൃതര്‍ വ്യക്തമാക്കി.
മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മറ്റുള്ളവര്‍ക്ക് ഒരു ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നതടക്കമുള്ളവ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിലൂടെ ജാതിയും വര്‍ണ വിവേചനവും ഇല്ലാത്ത ഒരു കാമ്പസ് സ്വപ്‌നം കാണുകയാണ് അധികൃതര്‍.