രാജ്യത്ത് പുതിയ ഒമിക്രോണ്‍ ഉപവകഭേദം പടരുന്നു, ഏറെ അപകടകാരിയെന്നും വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്തെ പത്ത് സംസ്ഥാനങ്ങളില്‍ ഒമിക്രോണിന്റെ പുതിയ ഉപവകഭേദത്തെ കണ്ടെത്തി. ഒമിക്രോണ്‍ ബിഎ.2.75 എന്നാണ് പുതിയ വകഭേദത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇസ്രയേല്‍ വിദഗ്ദ്ധനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എട്ട് രാജ്യങ്ങളില്‍ നിന്ന് 85 ജനിതക ശൃംഖല സമര്‍പ്പിച്ചു. ഇതില്‍ 69 ഉം ഇന്ത്യയില്‍ നിന്നാണ്. ഡല്‍ഹി, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ നി്ന്നുള്ളവ സാമ്പിളുകളാണ് നല്‍കിയത്.
അതേസമയം ഇതാകുമോ അടുത്ത ഘട്ടത്തില്‍ പടരുക എന്ന കാര്യത്തില്‍ ഇപ്പോള്‍ പറയാനാകില്ലെന്നും ഇസ്രയേല്‍ വിദഗ്ധന്‍ ഷെഫ്‌ലെയിഷോണ്‍ പറഞ്ഞു. ഇന്ത്യയ്ക്ക് പുറമെ ജര്‍മ്മനി, ബ്രിട്ടന്‍, കാനഡ, അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്.