വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്തും കര്‍ണാടകയും മുന്നില്‍

Advertisement


ന്യൂഡല്‍ഹി: നവസംരംഭകര്‍ക്ക് വേണ്ട വ്യവസായ സൗഹൃദ അന്തരീക്ഷമൊരുക്കുന്നതില്‍ ഗുജറാത്തും കര്‍ണാടകയും ഏറെ മുന്നിലന്ന് റിപ്പോര്‍ട്ട്. ഇത് മൂന്നാം തവണയാണ് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗുജറാത്ത് മുന്നിലെത്തിയിരിക്കുന്നത്.

ഒരു കോടിയില്‍ താഴെ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ മേഘാലയ ആണ് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. സംസ്ഥാനങ്ങളെ കൂടുതല്‍ വ്യവസായ സൗഹൃദമാക്കാനായാണ് ഇത്തരത്തില്‍ ഒരു പട്ടിക കേന്ദ്ര സര്‍ക്കാര്‍ വര്‍ഷം തോറും തയാറാക്കുന്നത്.