പ്ലാസ്റ്റിക് നിരോധനം: പേപ്പര്‍ വ്യവസായ കമ്പനികളുടെ ഓഹരികളിൽ വന്‍ കുതിപ്പ്

Advertisement

ന്യൂഡല്‍ഹി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം വന്നതോടെ പേപ്പര്‍ വ്യവസായ മേഖലയില്‍ കുതിപ്പ്.

ജൂണ്‍ മുപ്പതിന് ശേഷം ശേഷയ്യ പേപ്പര്‍ ആന്‍ഡ് ബോര്‍ഡിന്റെ ഓഹരിയില്‍ ഏഴ്ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ആന്ധ്രാപേപ്പറിന് 6.21 ശതമാനം വര്‍ദ്ധനവും ഉണ്ടായി. തമിഴ്‌നാട് ന്യൂസ് പ്രിന്റ് ആന്റ് പേപ്പേഴ്‌സിന് ഓഹരിയില്‍ 4.62ശതമാനം കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. സതിയ ഇന്‍ഡസ്ട്രീസിന് 4.62 ശതമാനം നേട്ടമുണ്ടായി.

സ്റ്റാര്‍ പേപ്പര്‍ മില്‍സിന് 4.14 ശതമാനം നേട്ടമുണ്ടായി. എമ്മാമി പേപ്പര്‍ മില്‍സിന് 3.92 ശതമാനം കുതിപ്പ് രേഖപ്പെടുത്തി. വെസ്റ്റ് കോസ്റ്റ് പേപ്പര്‍ മില്‍സിന് 3.83 ശതമാനം നേട്ടമുണ്ടായി. ഓറിയന്റ് പേപ്പര്‍ ആന്‍ഡ് ഇന്‍ഡസ്്ട്രീസിന്3.10 ശതമാനം നേട്ടമുണ്ടായി. ജെകെ പേപ്പറിന് 2.93 ശതമാനമാണ് കുതിപ്പുണ്ടായത്.

പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, ഫോര്‍ക്കുകകള്‍, സ്പൂണുകള്‍, പ്ലാസ്റ്റിക്, പിവിസി ബാനറുകള്‍ തുടങ്ങിയ 100 മൈക്രോണില്‍ താഴെയുള്ള ഉത്പന്നങ്ങള്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.