തമിഴ്‌ സംവിധായിക ലീനാ മണിമേഖല ക്കെതിരെകേസ്, പുതിയ ചിത്രം ” കാളി “യുടെ പോസ്റ്ററിന്റെ പേരിലാണ് കേസ്

Advertisement

ന്യൂഡെല്‍ഹി.പ്രശസ്‌ത തമിഴ്‌ സംവിധായിക ലീനാ മണിമേഖല ക്കെതിരെ UP പോലീസും ഡൽഹി പോലീസും കേസെടുത്തു.
പുതിയ ചിത്രം ” കാളി “യുടെ പോസ്റ്ററിന്റെ പേരിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തി എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് FIR കൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പ്രകോപനപരമായ ഉള്ളടക്കങ്ങൾ നീക്കണമെന്ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈ കമ്മീഷൻ കനേഡിയൻ അധികൃതരോട് ആവശ്യപ്പെട്ടു.

തമിഴ് സംവിധായിക ലീന മണിമേഖലയുടെ പുതിയ ചിത്രമായ,കാളി സിനിമയുടെ പോസ്റ്റർ ആണ്‌ വിവാദത്തിലായത്‌.

കാനഡയിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ലീന സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.

കാളി ദേവിയുടെ വേഷം ധരിച്ച സ്ത്രീ ഒരു കയ്യിൽ LGBTQ പതാക ഏന്തി, പുക വലിക്കുന്നതാണ് പോസ്റ്ററിൽ ചിത്രീകരിച്ഛിക്കുന്നത്.

പോസ്റ്ററിനെതിരെ ഡൽഹിപോലീസ് സൈബർ ക്രൈം യൂണിറ്റ് ഐപിസി, 153 എ, 295 എ എന്നീ വകുപ്പുകൾ ചുമത്തി FIR രജിസ്റ്റർ ചെയ്തു.

ബിജെപി നേതാവ് ശിവം ചബ്ര യടക്കമുള്ളവരുടെ പരാതി യുടെ അടിസ്ഥാനത്തിലാണ് FIR.

ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിൽ,
ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, ക്രിമിനൽ ഗൂഢാലോചന, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി ലക്ക്നൗ പോലീസും കേസെടുത്തു.

കാനഡയിലെ ഹിന്ദു സമൂഹത്തിൽ നിന്നും പോസ്റ്ററിനെതിരെ പരാതി ലഭിച്ചെന്നും, പ്രകോപനപരമായ ഉള്ളടക്കങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടതായും, ഒട്ടാവയിലെ ഇന്ത്യൻ ഹൈ കമ്മീഷൻ അറിയിച്ചു.
കാളി യുടെ പോസ്റ്ററിനെതിരെ സമൂഹമാധ്യമങ്ങളിലും കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

Advertisement