കൊല്‍ക്കത്ത: നഗരത്തില്‍ ജൂണ്‍ മുതല്‍ ഇതുവരെ അഞ്ചോളം വ്യാജ ഡോക്ടര്‍മാര്‍ അറസ്റ്റിലായി. ഇവരില്‍ പലരും പ്രമുഖ ആശുപത്രികളില്‍ നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ് എന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കഴിഞ്ഞ ദിവസമാണ് നഗരത്തില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഒരു വ്യക്തിയും അറസ്റ്റിലായത. ഇയാളുടെ പക്കല്‍ നിന്ന് 560 വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. ഇതില്‍ മെഡിക്കല്‍ ബിരുദം അടക്കമുള്‌ളവയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെടുത്തു.
വിവിധ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് സിഐഡി നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടര്‍മാര്‍ക്ക് പിടിവീണത്. അറസ്റ്റിലായവരില്‍ രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചവര്‍ വരെയുണ്ടെന്നാണ് വിവരം.