ട്വിറ്ററും സര്‍ക്കാരും കോടതിയില്‍ ഏറ്റുമുട്ടി

Advertisement


ന്യൂഡല്‍ഹി: ട്വിറ്ററിലെ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനെ ചൊല്ലി കോടതിയില്‍ ട്വിറ്റും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടി. സര്‍ക്കാരിന്റെ ഉത്തരവില്‍ ജുഡീഷ്യല്‍ റിവ്യൂ വേണമെന്ന നിലപാടാണ് ട്വിറ്റര്‍ കോടതിയില്‍ കൈക്കൊണ്ടത്. എന്നാല്‍ നിയമങ്ങള്‍ പാലിക്കണമെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

ചില രാഷ്ട്രീയ പാര്‍ട്ടികളുടെ ട്വീറ്റുകള്‍ മാത്രം നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ നിലപാട് ഭരണഘടന ഉറപ്പ് നല്‍കുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരാണെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി. ആഗോളതലത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ വലിയവിശ്വാസ്യതയുടെ പ്രശ്‌നം നേരിടുന്നുവെന്ന നിലപാടാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പങ്കുവച്ചത്.

കര്‍ണാടക സര്‍ക്കാരും ട്വിറ്ററും തമ്മിലാണ് ഇന്ന് കര്‍ണാടക ഹൈക്കോടതിയില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയത്. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാത്ത പക്ഷം തടവു പിഴയും അടക്കമുള്‌ള നിയമനടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.