ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദി സംഘങ്ങളിലേക്കു റിക്രൂട്ട്‌ചെയ്യുന്ന യുവാക്കളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി ഉന്നത പൊലീസുദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ഇക്കൊല്ലം ഇതുവരെ 122 തീവ്രവാദികളെ പൊലീസ് വധിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇതില്‍ ജയ്‌ഷെ മുഹമ്മദ് , ലക്ഷകര്‍ ഇ തോയിബ കമാന്‍ഡര്‍ മാരും ഉള്‍പ്പെടുന്നു, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതിനാല്‍ നിരവധി തീവ്രവാദികളെ ഇല്ലാതാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിരവധി ഭീകര കേന്ദ്രങ്ങളും തകര്‍ത്തു,
താഴ് വരയില്‍ തീവ്രവാദ വിരുദ്ധ പോരാട്ടങ്ങള്‍ ശക്തമായി തുടരുകയാണ്. മേഖലയില്‍ സമാധാനം സ്ഥാപിക്കും വരെ ഇത് തുടരും. ഇക്കൊല്ലം കൊല്ലപ്പെട്ട ഭീകരരില്‍ 32 വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 81 പേര്‍ ലഷ്‌കര്‍ ഇ തോയിബയിലും 26 പേര്‍ ജയ്‌ഷെ മുഹമ്മദിലും പെടുന്നവരാണ്. അമര്‍നാഥ് യാത്രയില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ച നാല് ഭീകരരെ അടുത്തിടെ വധിച്ചു.
നിയന്ത്രണ രേഖയില്‍ നുഴഞ്ഞ് കയറ്റം ഇല്ലാതാക്കാന്‍ സാധിച്ചു. താഴ് വരയിലെ യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കുട്ടികള്‍ വഴി തെറ്റി പോകാതാരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഎസ്എഫ്, സിആര്‍ പിഎഫ് എന്നിവര്‍ക്കൊപ്പം പൊലീസും പ്രദേശത്തെ ക്രമസമാധാന നില വിലയിരുത്തുന്നുണ്ട്. 2020ല്‍ 238 ഭീകരാക്രമണങ്ങള്‍ ഉണ്ടായി. 2021ല്‍ ഇത് 192 ആയിരുന്നു.
2020ല്‍ 57 ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ കൊല്ലം 29 പേര്‍ക്കും ജീവഹാനിയുണ്ടായി.