പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹിതനാകുന്നു ​​​​​, കെജ് രിവാൾ പങ്കെടുക്കും

Advertisement

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മൻ വിവാഹിതനാകുന്നു. ഡോക്ടർ ഗുർപ്രീത് കൌർ ആണ് വധു. വളരെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങിൽ വച്ച്‌ വ്യാഴാഴ്ചയാണ് വിവാഹം.

മന്നിന്റെ ചണ്ഡിഗഡിലുള്ള വസതിയിൽ വച്ചാകും ചടങ്ങ് നടക്കുക. ദില്ലി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ വിവാഹത്തിൽ പങ്കെടുക്കും. ആറ് വർഷം മുമ്പ് ആദ്യ ഭാര്യയിൽ നിന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ വിവാഹമോചനം നേടിയിരുന്നു.