ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്ററില്‍ ഇന്ത്യ അതൃപ്തി അറിയിച്ചതിന് തൊട്ടുപിന്നാലെ ഖേദ പ്രകടനവുമായി കാനഡ. ടൊറന്റോയിലെ ആഗാഖാന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിലാണ് ഹിന്ദുദൈവങ്ങെ പ്രകോപനപരമായി ചിത്രീകരിക്കുന്ന പോസ്റ്റര്‍ ഉള്ളത്. ഇത് പിന്‍വലിക്കണമന്ന് കാനഡയിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു.
മതവികാരത്തെ വ്രണപ്പെടുത്തിയതില്‍ മ്യൂസിയം അധികൃതര്‍ മാപ്പ് ചോദിച്ചു. ചലച്ചിത്ര സംവിധായിക ലീന മണിമേഖല പോസ്റ്റ് ചെയ്ത പോസ്റ്റര്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. വിവിധ രാജ്യക്കാരായ വിദ്യാര്‍ത്ഥികളുടെ സൃഷ്ടികള്‍ തങ്ങള്‍ ്പ്രദര്‍ശിപ്പിക്കാറുണ്ടെന്ന് ടൊറന്റോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി വ്യക്തമാക്കി. എല്ലാ വിദ്യാര്‍ത്ഥികളും തങ്ങളുടെ രാജ്യത്തിന്റെ ബഹുസ്വരത അംഗീകരിക്കുന്നവരുമാണ്. വിദ്യാര്‍ത്ഥികളുടെ ഈ സൃഷ്ടികള്‍ ഈ മാസം രണ്ടിനാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചത്.
എല്ലാ മതവിഭാഗങ്ങളെയും ബഹുമാനിക്കണമെന്നത് ആ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ ഈ വിവാദ സൃഷ്ടി ഇനി മ്യൂസിയത്തില്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.