ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ര്ടക്ചറില്‍ ഇന്ത്യ മികച്ച നിലവാരം പുലര്‍ത്തുന്നുവെന്ന് കോവിന്‍ മേധാവി
ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ ഇന്ത്യയുടെ നേട്ടത്തെ പുകഴ്ത്തി കോവിന്‍ പ്ലാറ്റ്‌ഫോം മേധാവിയും ദേശീയ ആരോഗ്യ വകുപ്പ് സിഇഒയുമായ ഡോ ആര്‍ എസ് ശര്‍മ്മ. ഇന്ത്യയ്ക്ക് ഈ രംഗത്തുള്ള നേട്ടം മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലത്തിനിടെ ഇന്ത്യ വന്‍ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി രാജ്യത്തുണ്ടായ ഏറ്റവും വലിയ നേട്ടമാണ് ആധാറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍, ഡിജിറ്റല്‍ വാണിജ്യത്തിന് വേണ്ടിയുള്ള ഓപ്പണ്‍ നെറ്റ് വര്‍ക്ക് എന്നിവയും ഈ രംഗത്തെ നേട്ടങ്ങളാണ്.
ഡിജിറ്റല്‍ വിപ്ലരംഗത്ത് ഇന്ത്യ ലോകത്തിന് മാതൃകയാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയും ചൂണ്ടിക്കാട്ടിയിരുന്നു. ഡിജിറ്റല്‍ രംഗത്തെ ഈ നേട്ടങ്ങള്‍ ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടിയും ഉപയോഗിക്കുന്നു.