കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന്റെ ഇടവേള ഒന്‍പതില്‍ നിന്ന് ആറ് മാസമാക്കി കുറച്ചു

Advertisement

കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസിന്റെ ഇടവേള ഒന്‍പതില്‍ നിന്ന് ആറ് മാസമാക്കി കുറച്ചു
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിനുള്ള ഇടവേള ഒന്‍പതില്‍ നിന്ന ആറ് മാസമാക്കി കുറച്ചു. ശാസ്ത്രീയ തെളിവുകളുടെയും ആഗോളതലത്തില്‍ നിലനില്‍ക്കുന്ന നടപടികളുടെയും അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം ഇത്തരമൊരു നടപടി കൈക്കൊണ്ടത്.

ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. 18നും 59നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ആറ് മാസത്തിനുള്ളില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണമെന്നാണ് നിര്‍ദ്ദേശം.

കോവിന്‍ സിസ്റ്റത്തിലും ഇതനുസരിച്ചുള്ള മാറ്റം വരുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement