ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് മികച്ച നേട്ടം, ജൂണില്‍ പ്രീമിയം ഇനത്തില്‍ മത്രം ലഭിച്ചത് 31,255 കോടി രൂപ

Advertisement

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ലഭിച്ച പ്രീമിയത്തില്‍ വര്‍ദ്ധന. 4.15 ശതമാനം വര്‍്ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് കഴിഞ്ഞ മാസം മാത്രം 31,254.55 കോടിയാണ് ഇവ പ്രീമിയം ഇനത്തില്‍ ശേഖരിച്ചത്. ഇര്‍ഡായ് പുറത്ത് വിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്താക്കിയിരിക്കുന്നത്.

24 ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് 30,009.48 കോടിയാണ് കഴിഞ്ഞ വര്‍ഷം ഇതേ മാസം പ്രീമിയം ഇനത്തില്‍ ലഭിച്ചത്. അതേസമയം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്‍ഐസിക്ക് 5.29ശതമാനം നഷ്ടമാണ് ഉണ്ടായത്.

20,643.67 കോടിരൂപയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇന്‍ഷ്വറന്‍സ് കമ്പനിയായ എല്‍ഐസിക്ക് ലഭിച്ചത്. ഒരു മാസം മുമ്പ് ഇത് 21,796.28 കോടി ആയിരുന്നു.

അതേസമയം മറ്റ് 23 സ്വകാര്യ കമ്പനികള്‍ക്ക് വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. ഇവര്‍ക്കെല്ലാം കൂടി 10,610.89 കോടിയാണ് പ്രീമിയം ഇനത്തില്‍ ലഭിച്ചത്. 2021 ജൂണില്‍ ഇത് 8213.20 ആയിരുന്നു.

2022-23 ഏപ്രില്‍-ജൂണ്‍ കാലത്ത് 24 കമ്പനികള്‍ക്കും കൂടി 40ശതമാനത്തിന്റെ കുതിപ്പ് ഉണ്ടായെന്നാണ് വിലയിരുത്തല്‍. അതായത് 73,674.53 കോടി രൂപ. മുന്‍ വര്‍ഷം ഇതേ കാലഘട്ടത്തില്‍ ഇഥ് 52,725.26 കോടിയായിരുന്നു.

എല്‍ഐസിക്ക് ഈ ധനവര്‍ഷം ആദ്യ മൂന്ന് മാസത്തില്‍ പ്രീമിയം ഇനത്തില്‍ 35 ശതമാനം ശതമാനത്തോളം ലഭിച്ചു. അതായത് 48,201 കോടി രൂപ.
സ്വകാര്യ കമ്പനികള്‍ക്ക് ഇതേ സമയം 47.75 ശതമാനം വര്‍ദ്ധനവുണ്ടായി. അതായത് 25,473.53 കോടിരൂപ.

വിപണി പങ്കാളിത്തത്തിന്റെ 62.42 ശതമാനവും എല്‍ഐസിയാണ് നിയന്ത്രിക്കുന്നത്.

Advertisement