പത്ത് ലക്ഷം കുട്ടികള്‍ സ്‌കൂളുകളിലോ അങ്കണവാടികളിലോ എത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്

Advertisement


ബംഗളുരു പത്ത് ലക്ഷത്തിലധികം കുട്ടികള്‍ കര്‍ണാടകയില്‍ സ്‌കൂളുകളിലും അങ്കണവാടികളിലും എത്തുന്നില്ലെന്ന് റിപ്പോര്‍ട്ട്. പൊതുതാത്പര്യ ഹര്‍ജിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അമിക്കസ് ക്യൂറിക്ക് വേണ്ടി തയാറാക്കിയ ഹൈക്കോടതിക്ക് നല്‍കിയ സര്‍വേ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. മുതിര്‍ന്ന അഭിഭാഷകന്‍ കെ എന്‍ ഫണീന്ദ്രയാണ് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.:

2013ല്‍ കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഈ വിവരങ്ങള്‍ കോടതി സ്വീകരിച്ചത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഓരോ വീട്ടിലും പോയി തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇത്. നഗര-ഗ്രാമ-ശിശുവികസന വകുപ്പുകള്‍ അടക്കമുള്ളവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഈ കുട്ടികളെ എങ്ങനെ സ്‌കൂളുകളിലും അങ്കണവാടികളിലും എന്തിക്കാം എന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ പരിശോധിക്കാനായി ജൂലൈ പതിനാറിന് ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. 2021 ഒക്ടോബറില്‍ കര്‍ണാടകയിലെ ഗ്രാമപ്രദേശങ്ങളിലാണ് സര്‍വേ സംഘടിപ്പിച്ചത്.

ആറിനും പതിനാലിനുമിടയില്‍ പ്രായമുള്ള 15,388 കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നില്ല. മൂന്ന് വയസില്‍ താഴെയുള്ള 4.54 ലക്ഷം കുട്ടികള്‍ അങ്കണവാടികളിലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. നാലിനും ആറിനും ഇടയില്‍ പ്രായമുള്ള 5.33 ലക്ഷം കുട്ടികളും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതായത് 10.12 ലക്ഷം കുട്ടികള്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതിക്ക് പുറത്താണ്. 13.73 ലക്ഷം പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെ മെട്രോപൊളിറ്റന്‍ മേഖലയില്‍ കണ്ടെത്തിയിട്ടുണ്ട്. 33.42 ലക്ഷം വീടുകളിലായാണ് ഈ കുട്ടികള്‍ ഉള്ളത്. 35.24 ലക്ഷം കുട്ടികള്‍ ഗ്രാമീണ മേഖലയിലെ 84.02 ലക്ഷം വീടുകളിലായി കഴിയുന്നുണ്ടെന്നും സര്‍വേയില്‍കണ്ടെത്തിയിട്ടുണ്ട്.

Advertisement