ബംഗളുരു: 155 വര്‍ഷം പഴക്കമുള്ള കര്‍ണാക് പാലം ഇനി ചരിത്രം. ഗതാഗതത്തിന്റെ സുരക്ഷയും പഴക്കവും പരിഗണിച്ചാണ് അധികൃതര്‍ ഈ പാലം നീക്കം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
കര്‍ണാക് പാലം നശിപ്പിക്കുന്ന കാര്യം മഹാരാഷ്ട്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഹാന്‍കോക്ക് പാലം തുറന്നതിന് ശേഷം മാത്രമേ ഈ പാലം വഴിയുള്ള ഗതാഗതം അവസാനിപ്പിക്കാവൂ എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ പകുതി മുതല്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം അവസാനിപ്പിക്കാനാണ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുള്ളത്. പാലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് 2013 മുതല്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2018ല്‍ ബോംബൈ ഐഐടി ഈ പാലം പൊളിച്ച് നീക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. പിന്നീട് ചില അറ്റകുറ്റപ്പണികള്‍ നടത്തി ഇതുവഴി ഗതാഗതം തുടരുകയായിരുന്നു.
പിന്നീട് നിരവധി യോഗങ്ങള്‍ നടന്നെങ്കിലും പാലം പൊളിച്ച് നീക്കല്‍ അനിശ്ചിതമായി നീളുകയായിരുന്നു. ഇതിനാണ് ഇപ്പോള്‍ അവസാനമായിരിക്കുന്നത്.