ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി 23കാരനില്‍ നിന്ന് 4ലക്ഷം രൂപ തട്ടിയെടുത്തു

Advertisement


മുംബൈ: ഡേറ്റിംഗ്ആപ്പ് വഴി പരിചയപ്പെട്ട യുവതി നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി 23കാരന്‍. ഭാണ്ഡൂപ് പൊലീസ് സ്റ്റേഷനില്‍ ആണ് ഇയാള്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്.
തന്നെ ഇവര്‍ വീഡിയോ കോളില്‍ വിളിച്ച് അസാന്‍മാര്‍ഗിക പ്രവൃത്തികള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്തതായും യുവതി വെളിപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കാതിരിക്കണമെങ്കില്‍ പണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ചൂഷണം. 4.68 ലക്ഷം രൂപയാണ് ഇത്തരത്തില്‍ യുവാവിന് നഷ്ടമായത്.

എംബിഎ വിദ്യാര്‍ത്ഥിയായ യുവാവാണ് ചതിയില്‍ പെട്ടത്. വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവാവ് സംഭവങ്ങള്‍ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.