ഹൈദരാബാദ്: ഹരിയാനയില്‍ മലിനജലം കുടിച്ച് നാല് പേര് മരിച്ചു. ഒരാഴചക്കിടെ 24 പേര് സുഖമില്ലാതെ ആശുപത്രിയിലാകുകയും ചെയ്തതായി റിപ്പോര്‍ട്ട്.
ഗഡ്വാളിലെ വീടുകളില്‍ നിന്ന് വെള്ളം കുടിച്ചവര്‍ക്കാണ് അത്യാഹിതമുണ്ടായത്. ആശുപത്രിയിലായവരില്‍ 15 പേര് മുതിര്‍ന്നവരും ബാക്കിയുള്ളവര്‍ കുട്ടികളുമാണ്. ഛര്‍ദ്ദിലും വയറിളക്കവും അടക്കമുള്ള അസ്വസ്ഥതകളുമായാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മഴക്കാലത്ത് ഉണ്ടാകുന്ന പ്രശ്നമാണ് ഇതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.