ഗുജറാത്ത് പ്രളയം: സഹായം വാഗ്ദാനം ചെയ്ത് മോദി

Advertisement

ന്യൂഡൽഹി ∙ ഗുജറാത്തിലെ പ്രളയക്കെടുതികളെപ്പറ്റി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രളയബാധിതരായ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മറ്റും എല്ലാ സഹായങ്ങളും മോദി വാഗ്ദാനം ചെയ്തു.

പ്രളയത്തിൽ ഇതുവരെ 61 പേരാണ് മരിച്ചത്. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. ഹെലികോപ്ടർ മാർഗമാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുൾപ്പെടെ രക്ഷാപ്രവർത്തനം നടത്തുകയാണ്. കനത്ത മഴയാണ് ഗുജറാത്തിൽ. നാല് മണിക്കൂറിൽ 457 മില്ലിമീറ്ററിലേറെ മഴ പെയ്തെന്നാണു റിപ്പോർട്ട്.

പലയിടത്തും അവശ്യവസ്തുക്കളുടെ ക്ഷാമം നേരിടുന്നുണ്ട്. അഹമ്മദാബാദിൽ ഞായറാഴ്ച മൂന്നു മണിക്കൂറിൽ 115 മില്ലിമീറ്റർ മഴയാണ് പെയ്തത്. ചിലയിടങ്ങളിൽ കെട്ടിടങ്ങളുടെ താഴത്തെ നില പൂർണമായും മുങ്ങി. 24 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Advertisement