ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വിലകുറച്ച് കമ്പനികൾ. 2.2 ശതമാനത്തിന്റെ കുറവാണ് വിമാന ഇന്ധനത്തിന് കുറച്ചത്.
എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ വില കിലോ ലിറ്ററിന് 3,084.94 രൂപ കുറച്ച് 1,38,147.93 രൂപയാക്കി . പൊതുമേഖല എണ്ണ കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്.
ഇത് രണ്ടാം തവണയാണ് വിമാന ഇന്ധനത്തിന്റെ വില കമ്പനികൾ കുറക്കുന്നത്. നേരത്തെ വിമാന ഇന്ധനത്തിന്റെ വില 141,238.87 രൂപ വരെ ഉയർന്നിരുന്നു. പിന്നീട് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതോടെയാണ് കമ്പനികൾ വീണ്ടും വില കുറച്ചത്.