ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നാലുമാസം പ്രായമായ ആണ്‍കുട്ടിയെ കുരങ്ങ് മൂന്നു നില കെട്ടിടത്തില്‍നിന്നു എറിഞ്ഞ് കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ദുംഗ ഗ്രാമത്തില്‍ വെള്ളിയാഴ്ച വെെകുന്നേരമാണ് സംഭവം നടന്നത്.
ഗ്രാമവാസിയായ നിര്‍ദേഷ് ഉപാധ്യയും അദ്ദേഹത്തിന്റെ ഭാര്യയും നാലു മാസം പ്രായമായ മകനൊപ്പം മൂന്നു നിലയുള്ള വീടിന്റെ ടെറസില്‍ നടക്കുകയായിരുന്നു. പെട്ടെന്ന് ഒരു കൂട്ടം വാനരന്മാര് അവിടേയ്ക്ക് വന്നു. വാനരന്മാരെ ഓടിക്കാന്‍ നിര്‍ദേഷ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ദമ്ബതികള്‍ കോണിപ്പടി വഴി താഴേയ്ക്ക് ഓടിയപ്പോള്‍ കുട്ടി അവരുടെ കൈയില്‍ നിന്ന് താഴെ വീണു. കുഞ്ഞിനെ നിര്‍ദേഷ് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു വാനരന് കുട്ടിയെ നിലത്തുനിന്ന് എടുത്ത് താഴേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നു നില കെട്ടിടത്തില്‍നിന്നു താഴെ വീണ കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബറേലി ചീഫ് കന്‍സര്‍വേറ്റര്‍ ഒഫ് ഫോറസ്റ്റ് ലളിത് വര്‍മ അറിയിച്ചു.
Kuragum oru daivamanallo indiail…