സമൂഹമാധ്യമങ്ങളില്‍ കൊച്ചുകട്ടികളുടെ നിരവധി വീഡിയോ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു കൊച്ചു കുട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മെട്രോ സ്റ്റേഷനില്‍ സൈനികനെ കാല്‍തൊട്ട് വന്ദിക്കുന്ന കൊച്ചുക്കുട്ടിയാണ് താരമായിരിക്കുന്നത്.
ട്രെയിന്‍ കാത്തുനിന്ന സൈനികന്റെ അടുത്തേക്ക് എത്തിയ കൊച്ചുകുട്ടി ഒരു നിമിഷം സൈനികനെ നോക്കിയ ശേഷം കാല് തൊട്ട് വന്ദിക്കുകയായിരുന്നു. ഉടനെ തന്നെ സൈനികന് കുട്ടിയെ കവിളില്‍ തൊട്ട് കൊഞ്ചിക്കുന്നതും വീഡിയോയില്‍ കാണാം.
കുട്ടികളില്‍ ദേശസ്നേഹം വളര്‍ത്തുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വമാണെന്ന കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. 10 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞിരിക്കുന്നത്.