ന്യൂഡല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് കെട്ടിട നികുതിയില്‍ ഇളവ്. മുപ്പത് ശതമാനം ഇളവാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആയിരം ചതുരശ്ര അടി വരുന്ന കെട്ടിടങ്ങളാണ് ഇളവ് ബാധകമാകുക.
ഇതിന് പുറമെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തില്‍ നികുതി അടയ്ക്കുന്നവര്‍ക്ക് രണ്ട് ശതമാനം ഇന്‍സെന്റീവും ലഭിക്കും പക്ഷേ ഇത് 10,000ത്തില്‍ കൂടാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. ഏറ്റവും ചുരുങ്ങിയത് 200 രൂപയുമാണ്.
ഓണ്‍ലൈന്‍ ഡേറ്റ ബെയ്‌സ് തയാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് കെട്ടിട നികുതി ശേഖരിക്കുന്നതിനായി കെട്ടിടങ്ങളെ എട്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇവ സ്ഥിതി ചെയ്യുന്ന മേഖലകള്‍ അനുസരിച്ചാണ് ഇത്. ഗോള്‍ഫ് ലിങ്ക്‌സ്, വസന്ത് വിഹാര്‍ മേഖലകള്‍ യഥാക്രമം എ, ബി വിഭാഗത്തിലാണ്. ഗീതാ കോളനി, ആനന്ദ് പര്‍ബത്, ഷെയ്ഖ് സരായി, ഇ, എഫ്, ജി, എച്ച്, വിഭാഗങ്ങളിലുമാണ് അതേസമയം ഏത് മേഖലകളിലായാലും നികുതിയില്‍ വ്യത്യാസമില്ല. വടക്ക്, കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു ശതമാനം വിദ്യാഭ്യാസ സെസും ഇതിനൊപ്പം നല്‍കേണ്ടതുണ്ട്.